Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍ 

ദോഹ: ഗസ്സ മുനമ്പില്‍ പ്രയാസമനുഭവിക്കുന്ന ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി ഖത്തര്‍ രംഗത്ത്. ഖത്തറിലെ ഗസ്സ പുനര്‍നിര്‍മാണ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഖത്തറിലെ 170,000 കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഒരു ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കും, കോവിഡ് മൂലം പ്രതിസന്ധിയിലായ 70,000 പേര്‍ക്കും പിന്നീട് സഹായധനം വിതരണം ചെയ്യുമെന്ന് കമ്മിറിയുടെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഇമാദി പ്രസ്താവനയിലൂടെ അറിയിച്ചു. ഓരോ കുടുംബങ്ങള്‍ക്കും 100 ഡോളര്‍ വീതമാണ് നല്‍കുക.

ഖത്തറിലെ സാമൂഹിക-വികസന മന്ത്രാലയം പട്ടിക തയാറാക്കിയ കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വതരണ പ്രക്രിയയില്‍ ഗുണഭോക്താക്കളുടെ സുരക്ഷക്കും ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികളും ഉള്‍പ്പെടുത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും സഹായം വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 14 വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തിനു കീഴില്‍ കഴിയുന്ന ഗസ്സ മുനമ്പിലേക്ക് വിവിധ സഹായ പദ്ധതികളുമായി ഖത്തര്‍ നേരത്തെയും രംഗത്തുവന്നിരുന്നു. ഉപരോധത്തിനു പുറമെ കോവിഡ് പ്രതിസന്ധി കൂടി കടന്നുവന്നതോടെ ഗസ്സയിലെ ജനങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാവുകയായിരുന്നു.

 

 

Related Articles