Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ പുതിയ സോളാര്‍ പവര്‍ പ്ലാന്റ് ഒരുക്കുന്നു

ദോഹ: ഊര്‍ജ്ജ ഉത്പാദന മേഖലയില്‍ പുതിയ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഖത്തര്‍. 800 മെഗാവാട്ട് ഉത്പാദനക്ഷമതയുള്ള പുതിയ സോളാര്‍ പവര്‍ പ്ലാന്റ് ആണ് രാജ്യത്ത് ഒരുക്കുന്നത്. ഊര്‍ജ മേഖലയിലെ ഭീമന്മാരായ ഫ്രഞ്ച്് കമ്പനി ടോടല്‍,ജപ്പാന്റെ മറുബെനി എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഊര്‍ജ്ജ ആവശ്യകതയുടെ പത്തിലൊന്ന് നിറവേറ്റാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് അല്‍ കഅബി പറഞ്ഞു.

1.7 ബില്യണ്‍ റിയാല്‍ (467 മില്യണ്‍ ഡോളര്‍) ചിലവഴിച്ചാണ് തലസ്ഥാനമായി ദോഹക്ക് സമീബം അല്‍ ഖറാഷ് പ്ലാന്റ് ആരംഭിക്കുന്നത്. രാജ്യം ലോകകപ്പിന് ആതിഥ്യമരുളുന്ന 2022ഓടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണുദ്ദേശിക്കുന്നത്. 2021 പകുതിയോടെ പ്ലാന്റിന്റെ പ്രവൃത്തി പകുതി പൂര്‍ത്തിയാകുമെന്നും പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഅദ് അല്‍ കഅബി പറഞ്ഞു.
ഖത്തര്‍ പെട്രോളിയം ഖത്തര്‍ വൈദ്യുതി,ജല വകുപ്പ് എന്നിവര്‍ക്കാണ് പ്ലാന്റിന്റെ 60 ശതമാനം ഓഹരിയും. ബാക്കി 40 ശതമാനം ഇരു വിദേശ കമ്പനികള്‍ക്കുമാണ്.

Related Articles