Current Date

Search
Close this search box.
Search
Close this search box.

കോവിഡ് 19: ഖത്തറിലും പള്ളികള്‍ അടച്ചു; ബാങ്ക് വിളി തുടരും

ദോഹ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കുവൈത്തിനും യു.എ.ഇക്കും പിന്നാലെ ഖത്തറിലും പള്ളികള്‍ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇത് ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് നിലവില്‍ വരിക. എന്നാല്‍, ഇന്ത്യയിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ തുടരും. ഖത്തറില്‍ 439 പേര്‍ക്കാണ് ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ മുഴുവന്‍ കോവിഡ് വ്യാപനം തടയാന്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. എല്ലാ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആളുകള്‍ ഒരുമിച്ചു കൂടുന്ന ഇടങ്ങളും അടച്ചിട്ടിരിക്കുകയാണ്.

Related Articles