Current Date

Search
Close this search box.
Search
Close this search box.

സിറിയയുമായി ബന്ധമുണ്ടാക്കാന്‍ താല്‍പര്യമില്ല: ഖത്തര്‍

ദോഹ: സിറിയയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് പരിഗണനയില്ലെന്ന് ഖത്തര്‍. മറ്റ് രാഷ്ട്രങ്ങള്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനൊപ്പമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വാഷിങ്ടണില്‍ പറഞ്ഞു. ഈ ആഴ്ചയിലെ യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ സിറിയന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

സിറിയയുടെ വിഷയത്തിലേക്ക് വരുമ്പോള്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ ഒന്നിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സിറിയന്‍ ജനതയുടെ ദുരിതം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധം രാഷ്ട്രങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നത് നല്ല തീരുമാനമാണ് -അല്‍താനി വെള്ളിയാഴ്ച പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles