Current Date

Search
Close this search box.
Search
Close this search box.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഖത്തര്‍ അതിര്‍ത്തി തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നു നല്‍കാനൊരുങ്ങി ഖത്തര്‍. ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് വിദേശികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പ്രവേശനാനുമതി ഉണ്ടാകും. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനാനുമതി നല്‍കുക. ഇത്തരക്കാര്‍ ഖത്തറിലെത്തിയാല്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയും വേണം.

ഖത്തറിലുള്ളവര്‍ക്ക് പുറത്ത് പോകാനും ഓഗസ്റ്റ് ഒന്ന് മുതല്‍ അനുമതിയുണ്ടാകും. സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് വ്യാപനം രാജ്യത്ത് നിയന്ത്രണാതീതമായതോടെയാണ് ക്രമേണ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത്. ഖത്തറിനെ കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും ഖത്തിലേക്ക് വരുന്നവരെ വിമാനത്തവാളത്തില്‍ വെച്ച് ടെസ്റ്റ് നടത്തുകയും ഒരാഴ്ച ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനായി സമ്മത പത്രം ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്യുമെന്നും ഗവര്‍ണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.

Related Articles