Current Date

Search
Close this search box.
Search
Close this search box.

ട്രാഫിക് ദിശ ബോര്‍ഡുകളില്‍ നിന്നും സൗദിയെ നീക്കം ചെയ്ത് ഖത്തര്‍

ദോഹ: ഖത്തറിനെതിരെയുള്ള സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം മാറ്റമില്ലാതെ തുടരുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കര,വ്യോമ,നാവിക മേഖലകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ രാജ്യത്തെ ട്രാഫിക് ദിശ ബോര്‍ഡുകളില്‍ നിന്നും സൗദിയുടെ പേര് ഒഴിവാക്കിയിരിക്കുകയാണ് ഖത്തര്‍.

ഖത്തറില്‍ നിന്നും സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന ഏക കരമാര്‍ഗമായ സല്‍വ അതിര്‍ത്തിക്കു സമീപമുള്ള ബോര്‍ഡില്‍ നിന്നും സൗദിയുടെ പേര് ഖത്തര്‍ അധികൃതര്‍ നീക്കം ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അധികൃതര്‍ അവരുടെ ട്രാഫിക് സൂചന ബോര്‍ഡുകളില്‍ നിന്നും ഖത്തറിന്റെ പേരും നീക്കം ചെയ്തിരുന്നു.

സൗദിയിലെ നഗരങ്ങളില്‍ സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളില്‍ നിന്നും സല്‍വ എന്ന പേരായിരുന്നു അധികൃതര്‍ നീക്കം ചെയ്തിരുന്നത്. തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ട്രാഫിക് സൂചന ബോര്‍ഡുകളില്‍ നിന്നും മറ്റു ഇടങ്ങളില്‍ നിന്നും ഖത്തറിന്റെ പേര് നീക്കം ചെയ്യാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുനിസിപ്പാലിറ്റി അധികൃതരോട് ഉത്തരവിട്ടിരുന്നു.

Related Articles