Current Date

Search
Close this search box.
Search
Close this search box.

ഉപരോധം: പ്രതിസന്ധി പരിഹരിക്കാന്‍ തയാറെന്ന് ആവര്‍ത്തിച്ച് ഖത്തര്‍

ദോഹ: ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കവെ പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ തയാറാണെന്ന് ആവര്‍ത്തിച്ച് ഖത്തര്‍. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് തന്റെയും രാജ്യത്തിന്റെയും പിന്തുണ ഉണ്ടാകുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ആവര്‍ത്തിച്ചത്.

പ്രശ്‌നങ്ങള്‍ തന്റെ രാജ്യത്തിന് സ്വന്തമായി പരിഹരിക്കാനാകില്ലെന്നും 2022ല്‍ നടക്കുന്ന ലോകകപ്പിലേക്ക് തങ്ങള്‍ സൗദിയെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ഏത് സമയവും ഖത്തര്‍ സന്ദര്‍ശിക്കാമെന്നും അതിന് യാതൊരു തടസ്സവുമില്ലെന്നും അബ്ദുറഹ്മാന്‍ അല്‍താനി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ദോഹയില്‍ വെച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസുമായി നടത്തിയ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Related Articles