Current Date

Search
Close this search box.
Search
Close this search box.

ഉത്സവ ലഹരിയില്‍ ഖത്തര്‍ ദേശീയ ദിനാഘോഷം

ദോഹ: ഉപരോധത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും അലട്ടാതെ ഉത്സവാഘോഷത്തിന്റെ ലഹരിയിലാണ് ഇന്ന് ഖത്തര്‍. നാല് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കര-വ്യോമ-നാവിക-നയതന്ത്ര മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴും തളരാതെ ബഹുദൂരം മുന്നോട്ടു കുതിക്കുന്ന ഖത്തറിനെയാണ് ഈ ദേശീയ ദിനത്തിലും കാണാന്‍ കഴിയുക.

പ്രതിസന്ധിയുടെ അലട്ടലൊന്നുമില്ലാതെ ദേശീയ ദിനത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് സ്വദേശികളും വിദേശികളുമെല്ലാം. വിവിധ പുഷ്പങ്ങളുപയോഗിച്ച് ദേശീയ പാതയില്‍ ഏറ്റവും വലിയ ദേശീയ പതാക നിര്‍മിച്ചും സൈനിക പരേഡും ഡ്രോണ്‍ എയര്‍ ഷോ,കരിമരുന്ന് പ്രകടനം, വ്യോമസേനയുടെ അഭ്യാസപ്രകടനവും കലാ-സാംസ്‌കാരിക പരിപാടികള്‍ കൊണ്ടും ആഘോഷലഹരിയിലാണ് ഖത്തറിലെ തെരുവോരങ്ങള്‍. ഒന്നര ലക്ഷത്തോളം മറൂണ്‍ നിറത്തിലുള്ള പുഷ്പങ്ങളും 75,000 വെള്ള നിറത്തിലുള്ള പുഷ്പങ്ങളും നിറച്ച് 110 മീറ്ററിലാണ് മനോഹരമായ ദേശീയ പതാക ഒരുക്കിയത്. 1878ല്‍ രൂപീകരിച്ച ഐക്യ ഖത്തറിന്റെ വാര്‍ഷികാഘോഷമാണ് ഡിസംബര്‍ 18ന് ആഘോഷിക്കുന്നത്.

വിവിധ സൈനിക വിഭാഗങ്ങള്‍ പങ്കെടുക്കുന്ന ദേശീയ പരേഡ് ഇന്ന് ഉച്ചയ്ക്ക് 2.45ന് ദോഹ തീരദേശ പാതയില്‍ വെച്ച് അരങ്ങേറും. ഇരുപതിനായിരത്തിലധികം ഇരിപ്പിടങ്ങളാണ് ഇവിടെ കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കതാര കള്‍ച്ചറല്‍ വില്ലേജില്‍ ഡ്രോണ്‍ എയര്‍ ഷോ അരങ്ങേറി. ഇന്ന് രാത്രി 8 മണി മുതല്‍ ഇവിടെ കരിമരുന്ന് പ്രയോഗവും നടക്കും. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം അല്‍ കസ്സ ടി.വിയിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും കൂറ്റന്‍ സ്‌ക്രീനുകളിലും ഒരുക്കിയിട്ടുണ്ട്.

Related Articles