Current Date

Search
Close this search box.
Search
Close this search box.

ടെക്‌നോളജി,ആരോഗ്യ മേഖലകളില്‍ നിക്ഷേപം തേടി ഖത്തര്‍

ദോഹ: രാജ്യം കോവിഡ് ഭീഷണി നേരിടുന്നതിനിടെ ടെക്‌നോളജി,ആരോഗ്യ മേഖലകളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനൊരുങ്ങി ഖത്തര്‍. 320 ബില്യണ്‍ ഡോളര്‍ ആണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ധനകാര്യ മന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപങ്ങളിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ ക്യു.ഐ.എ നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമായും ആരോഗ്യ,സാങ്കേതിക മേഖലകളില്‍ ആണെന്നും ഇമാദി കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 പകര്‍ച്ചനവ്യാധിയുടെ ഫലമായുണ്ടായ ചില വിപരീത ഫലങ്ങള്‍ ഉണ്ടായിരുന്നിട്ടും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിരോധം തെളിയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ബിസിനസ്സുകളിലേക്ക് നിക്ഷേപം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles