Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഒപെകില്‍ നിന്നും പിന്മാറുന്നു

ദോഹ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്നും ഖത്തര്‍ പിന്മാറുന്നു. 2019 ജനുവരിയോടെ ഖത്തര്‍ സംഘടന വിടുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് അല്‍ കാബിയാണ് തിങ്കളാഴച ഇക്കാര്യം അറിയിച്ചത്. ദോഹയില്‍ വെച്ചു നടന്ന വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പിന്നീട് ഖത്തര്‍ പെട്രോളിയവും (ക്യു.പി) ഇക്കാര്യം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഈ മേഖലയില്‍ ഖത്തറിന്റെ പങ്കാളിത്തവും ബന്ധങ്ങളും വ്യാപിപിക്കാനും ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെയും ഭാഗമായാണ് പിന്മാറ്റമെന്ന് അല്‍ കാബി പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 77 മില്യണ്‍ ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന പദ്ധതി 110 മില്യണ്‍ ടണ്‍ ആക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എണ്ണ കയറ്റുമതി ചെയ്യുന്ന 15 രാജ്യങ്ങളാണ് ഒപെകിലുള്ളത്. ഡിസംബര്‍ ആറിന് ഒപെകിന്റെ യോഗം നടക്കുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് തീരുമാനം.

Related Articles