Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ 25 ബില്യണ്‍ നിക്ഷേപവുമായി ഖത്തര്‍

ദോഹ: ജര്‍മനിയില്‍ 25 ബില്യണ്‍ യൂറോയുടെ നിക്ഷേപവുമായി ഖത്തര്‍. 300 ജര്‍മന്‍ കമ്പനികളുമായാണ് ഖത്തര്‍ കരാറിലെത്തിയത്. ജര്‍മനിയിലെ ഖത്തര്‍ അംബാസിഡര്‍ മുഹമ്മദ് ജഹാം അല്‍ ഖുവാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തറിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി വളരുകയാണ്. പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഖത്തര്‍ ഇതിലൂടെ ചെയ്യുന്നത്.

പ്രധാന ജര്‍മ്മന്‍ കമ്പനികളില്‍ ഖത്തര്‍ ഒരു നിക്ഷേപകനാണെന്നും ജര്‍മ്മനിയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മ്മനിയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഖത്തര്‍ ജര്‍മ്മന്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ കേന്ദ്രീകരിച്ചാണ് ഇതിനായി ഖത്തര്‍ ശ്രമിക്കുന്നതെന്നും അല്‍ ഖുവാരി പറഞ്ഞു.

Related Articles