Current Date

Search
Close this search box.
Search
Close this search box.

ഇന്തോനേഷ്യയില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി ഖത്തര്‍

ദോഹ: ഇന്തോനേഷ്യന്‍ ടൂറിസം മേഖലയില്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യു.എന്‍.എ)യാണ് വാര്‍ത്ത പുറത്തുവിട്ടത്. പത്ത് ടൂറിസം മേഖലകള്‍ നിര്‍മിക്കാനാണ് ഫണ്ട് വിനിയോഗിക്കുക.

ഇന്തോനേഷ്യന്‍ ഭരണകൂടം ഉദ്ദേശിക്കുന്ന ഇടങ്ങളില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവും ഇവ ഉപയോഗപ്പെടുത്തുക. 2030ഓടെ രാജ്യത്തെ ജി.ഡി.പി നിരക്ക് വര്‍ധിപ്പിക്കാനാണ് ഇന്തോനേഷ്യ ശ്രമിക്കുന്നത്. ഖത്തര്‍ ദേശീയ പദ്ധതിയായി വിഷന്‍ 2030ന്റെ ഭാഗമായാണ് ഖത്തറും കരാറിലേര്‍പ്പെട്ടത്. തങ്ങളുടെ സമ്പദ് മേഖല വൈവിധ്യവത്കരിക്കാനും മറ്റു രാജ്യങ്ങളുമായി സഹകരണത്തിലേര്‍പ്പെടാനുമാണ് ഖത്തര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Related Articles