Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഗ്യാസ് ഉത്പാദനം വര്‍ധിപ്പിക്കുന്നു

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെ പ്രകൃതി വാതക ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍. ഖത്തര്‍ പെട്രോളിയം അധികൃതരാണ് ബുധനാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2024 ആകുമ്പോഴേക്കും എണ്ണ ഉത്പാദനം 10 ശതമാനം വര്‍ധിപ്പിക്കാനാണ് ഖത്തര്‍ ഉദ്ദേശിക്കുന്നതെന്നും ഒരു വര്‍ഷം 110 മില്യണ്‍ ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഖത്തര്‍ പെട്രോളിയം മേധാവി സഅദ് അല്‍ കഅബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 30 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദകരും കയറ്റുമതിക്കാരും എന്ന തങ്ങളുടെ സ്ഥാനത്തെ ശക്തിപ്പെടുത്താനും നിലനിര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം വര്‍ധിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ചക്കും രാജ്യത്തിന്റെ മൊത്തം വികസനത്തിനും വലിയ സംഭാവന നല്‍കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles