Current Date

Search
Close this search box.
Search
Close this search box.

സംഘര്‍ഷ ബാധിത മേഖലകളിലെ സ്ത്രീകള്‍ക്കായി പ്രത്യേക ഫണ്ട് ഒരുക്കി ഖത്തര്‍

ദോഹ: സംഘര്‍ഷ ബാധിത മേഖലകളിലെ സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രത്യേക ഫണ്ട് ഒരുക്കി ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി) എന്നു പേരിട്ട് പ്രധാന പങ്കാളികള്‍ക്കൊപ്പമാണ് മാനുഷിക സഹായത്തിലൂടെയും വികസന സഹായത്തിലൂടെയും സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ഒരു പുതിയ അന്താരാഷ്ട്ര സംരംഭത്തിന് തുടക്കം കുറിച്ചത്.

Women in Conflict Zones (WICZ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സാമൂഹികവും സാമ്പത്തികവുമായ സേവനങ്ങളിലൂടെ ആയിരക്കണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങളും തൊഴില്‍ പരിശീലനവും നല്‍കുന്ന പ്രോഗ്രാമുകള്‍ അതിന്റെ പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

സ്ത്രീകള്‍ ഉയര്‍ന്ന തോതിലുള്ള അക്രമവും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും പ്രത്യേകിച്ച് സംഘര്‍ഷ സാഹചര്യങ്ങളിലും ദുര്‍ബലമായ സന്ദര്‍ഭങ്ങളിലുള്ള സ്ത്രീകളെന്നും ഖത്തര്‍ സഹ വിദേശകാര്യ മന്ത്രി ലോല്‍വ അല്‍ഖാതര്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച് WCIZ-ന്റെ പ്രഖ്യാപനം അവര്‍ നടത്തിയത്.
സംഘര്‍ഷവും അക്രമവും സ്ത്രീകളെ എങ്ങനെയാണ് ആനുപാതികമായി ബാധിക്കുന്നതെന്നും അത് അവരെ കൂടുതല്‍ ദുര്‍ബലതയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നത് എങ്ങനെയാണെന്നും അല്‍ഖാതര്‍ പറഞ്ഞു.

 

 

 

 

 

 

 

Related Articles