Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്കുള്ള ഖത്തറിന്റെ ആദ്യത്തെ ഇന്ധന ചരക്ക് എത്തി

ഗസ്സ സിറ്റി: ഗസ്സയിലേക്കുള്ള ഖത്തറിന്റെ ആദ്യത്തെ ഇന്ധന ചരക്ക് ഗസ്സ മുനമ്പിലെ ഉപരോധ മേഖലയിലെത്തി. ഖത്തറിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഇന്ധന ട്രക്കുകളാണ് കഴിഞ്ഞ ദിവസം കരീം ഷാലോം അതിര്‍ത്തി വഴി ഗസ്സയിലേക്ക് പ്രവേശിച്ചത്.

ഗസ്സയിലെ പവര്‍ പ്ലാന്റിലേക്കുള്ളതാണ് ഈ ഇന്ധനം. ഖത്തറിന്റെ മൂന്ന് ഷിപ്‌മെന്റുകള്‍ക്ക് മാത്രമേ ഇസ്രായേല്‍ അധികൃതര്‍ ഗസ്സയിലേക്ക് പ്രവേശനം അനുവദിച്ചുള്ളൂ. 450 ലിറ്റര്‍ പ്രകൃതി വാതകവുമായി ഖത്തറിന്റെ ആറ് ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശനാനുമതി കാത്ത് അതിര്‍ത്തിക്ക് സമീപം നില്‍ക്കുന്നുണ്ട്. ഇവയ്ക്ക് ഇന്ന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ഖത്തറിന്റെ നീക്കത്തെ ഫലസ്തീന്‍ അതോറിറ്റി എതിര്‍ത്തു. ഖത്തറിന്റെ ഇന്ധന വിതരണം വേണ്ടത്ര മുന്നൊരുക്കത്തോടെ അല്ലെന്നാണ് ഫലസ്തീന്‍ അതോറിറ്റിയുടെ പരാതി. ദിവസവും 450 മുതല്‍ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനമാണ് ഗസ്സക്ക് ആവശ്യമായിട്ടുള്ളത്. വര്‍ഷങ്ങളായി ഗസ്സ മുനമ്പ് വൈദ്യുതിക്ക് കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഇന്ധനക്ഷാമവും ആണ് ഇതിന്റെ പ്രധാന കാരണം. ഇത് പരിഹരിക്കാനാണ് ഖത്തറടക്കം വിവിധ രാജ്യങ്ങള്‍ ഗസ്സയിലേക്ക് ഇന്ധനം കയറ്റി അയക്കുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇസ്രായേല്‍ ട്രക്കുകള്‍ തടയുകയാണ് ചെയ്യുന്നത്.

Related Articles