Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ സര്‍ക്കാറുമായി ഖത്തര്‍ കൂടിക്കാഴ്ച നടത്തി

ദോഹ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വെച്ച് പുതിയ താലിബാന്‍ സര്‍ക്കാറിന്റെ പ്രധാനന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദയുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി കൂടിക്കാഴ്ച നടത്തി. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായും, ദേശീയ അനുരജ്ഞന സമിതിയുടെ തലവനായ അബ്ദുല്ല അബ്ദുല്ലയുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ദേശീയ അനുരജ്ഞനത്തിന്റെ ഭാഗമായി അഫ്ഗാനിലെ സംഘങ്ങളും പാര്‍ട്ടികളും ഇടപെടല്‍ നടത്തുന്നതിന് അബ്ദുല്ല അബ്ദുല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം നടക്കുന്ന ഉന്നതതല കൂടിക്കാഴ്ചയാണിത്. വിദേശകാര്യ മന്ത്രി, ഉപവിദേശകാര്യ മന്ത്രി ഉള്‍പ്പെടെ പുതിയ സര്‍ക്കാറിലെ വിവിധ ഉദ്യോഗസ്ഥരുമായും ഖത്തര്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴിച നടത്തി -അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related Articles