Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി പരിഹൃതമാകുന്നു- ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: സൗദി അറേബ്യയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. രണ്ട് വര്‍ഷമായി തുടരുന്ന തര്‍ക്കങ്ങളില്‍നിന്ന് ഇരു രാഷ്ട്രങ്ങളും പിന്മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറും അയല്‍ രാജ്യങ്ങളും തമ്മിലെ നയതന്ത്ര പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച റോമില്‍ നടന്ന വിദേശ നയ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഇക്കാര്യം വ്യക്തമാക്കിയത്.

2017 ജൂണില്‍ ഈജിപ്തിനൊപ്പം ചേര്‍ന്ന് സൗദി അറേബ്യ, യു. എ. ഇ, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ കര-വ്യോമ-നാവിക ഉപരോധം ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തുകയും നയതന്ത്രബന്ധം വിച്ഛേദിക്കുകയുമായിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ മുന്‍നിര്‍ത്തിയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഖത്തര്‍ ഈ ആരോപണത്തെ പൂര്‍ണമായി തള്ളികളയുകയും ചെയ്തിരുന്നു.

Related Articles