Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുമായി ഊര്‍ജ്ജപങ്കാളിത്തം ശക്തിപ്പെടുത്തും: ഖത്തര്‍

ദോഹ: ഇന്ത്യയിലേക്കുള്ള ഊര്‍ജ്ജ വിതരണത്തില്‍ വിശ്വസനീയമായ വിതരണക്കാരാകാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ദേശീയ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) കയറ്റുമതിക്കാരായ ‘ഖത്തര്‍ എനര്‍ജി’ പറഞ്ഞു.

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഊര്‍ജ്ജ വിതരണത്തിന്റെയും വിശ്വസനീയ പങ്കാളിയാകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്- ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഊര്‍ജ്ജക്ഷാമത്തിന് പരിഹാരം തേടി ഇന്ത്യ ഖത്തറിന്റെ സഹായം തേടിയിരുന്നു. ഇന്ത്യയിലേക്കുള്ള 58 ദ്രവീകൃത പ്രകൃതിവാതകം (എല്‍ എന്‍ ജി) ചരക്കുകളുടെ വിതരണം വേഗത്തിലാക്കാന്‍ ഖത്തറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോവിഡ് മൂലം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉയരുന്നതിനിടെ എല്‍.എന്‍.ജി വൈകുന്നതിന് ഇന്ത്യ ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles