Current Date

Search
Close this search box.
Search
Close this search box.

ഇറാൻ-യു.എസ് ​ആണവ ചർച്ച; ഇടപെട്ട് ഖത്തർ

ദോഹ: ഇറാൻ ആണവ കരാറിലേക്ക് മടങ്ങാനുളള ശ്രമത്തിന്റെ ഭാ​ഗമായി നടക്കുന്ന നിർണായകമായ നാലാം ഘട്ട പരോക്ഷ ചർച്ചയിൽ ​ക്രിയാത്മകമായി ഇടപെടാൻ യു.എസിനോടും ഇറാനോടും ആവശ്യപ്പെട്ട് ഖത്തർ. ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന് യൂറോപ്യൻ, റഷ്യൻ, ചൈനീസ് പ്രതിനിധികൾക്കൊപ്പം വിയന്നയിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ യു.എസ്-ഇറാൻ നയതന്ത്രജ്ഞർ പ്രശ്നം സങ്കീർണമാക്കരുതെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി അവശ്യപ്പെട്ടു.

ഞങ്ങൾക്ക് യു.എസുമായി ശക്തവും നയതന്ത്രപരവുമായ ബന്ധമുണ്ട്. ഇറാനുമായി നല്ല ബന്ധമാണുള്ളത്. സങ്കീർണതകൾ വർധിപ്പിക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. ഇത് ഖത്തറിനെയും മേഖലിയെയും ദോഷകരമായി ബാധിക്കും. യു.എസിനോടും ഇറാനോടും ​ക്രിയാത്മക ചർച്ചയിൽ ഏർപ്പെടാൻ നിരന്തരമായി ആവശ്യപ്പെടുന്നു -വിദേശകാര്യ മന്ത്രി അൽഥാനി അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ വ്യാഴാഴ്ച പറഞ്ഞു.

Related Articles