Current Date

Search
Close this search box.
Search
Close this search box.

ഉപരോധത്തിനിടയിലും ഖത്തറില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

ദോഹ: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടയിലും ഖത്തറില്‍ വിദേശ നിക്ഷേപ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 0.7 ശതമാനം വര്‍ധിച്ച് 682.3 ബില്യണ്‍ റിയാലാണ് 2018 രണ്ടാം പകുതിയിലെ ഖത്തറിന്റെ വിദേശ നിക്ഷേപം.
ഖത്തര്‍ ആസൂത്രണ വകുപ്പും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും നടത്തിയ സര്‍വേയിലാണ് ഈ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയത്.

2018 ആദ്യ പകുതിയെക്കാള്‍ 4.6 ബില്യണ്‍ റിയാലാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. 2018 ആദ്യ പകുതിയില്‍ വിദേശ നിക്ഷേപം 677.7 ബില്യണ്‍ റിയാലായിരുന്നു.
സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 84 ശതമാനവും സ്വകാര്യ കമ്പനികളിലാണ്. ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ അവശ്യ സാധനങ്ങള്‍ ഇപ്പോള്‍ ഖത്തറില്‍ ലഭിക്കുന്നു.

57.7 ശതമാനം ജനങ്ങളുടെയും ജീവിത നിലവാരം ഏറെ മെച്ചപ്പെട്ടെന്നും സര്‍വേയില്‍ പറയുന്നു. നേരത്തെ സൗദിയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങള്‍ ഇപ്പോള്‍ ചെറിയ വിലയില്‍ ഖത്തറില്‍ ലഭിക്കുന്നു.

Related Articles