Current Date

Search
Close this search box.
Search
Close this search box.

ഉപരോധ രാജ്യങ്ങള്‍ക്ക് വിസ നിഷേധിച്ച റിപ്പോര്‍ട്ട് ഖത്തര്‍ നിഷേധിച്ചു

ദോഹ: ഖത്തറിനു മേല്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് വിസ ലഭ്യമാക്കില്ലെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സര്‍ക്കാര്‍ അധികൃതര്‍ രംഗത്ത്. ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബക്കറാണ് തങ്ങളുടെ ശത്രു രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പ്രസ്താവിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ഖത്തര്‍ ഗവര്‍ണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് ആണ് വിസ റദ്ദാക്കിയ റിപ്പോര്‍ട്ട് നിഷേധിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ജനങ്ങളുടെ കുടിയേറ്റത്തെ ബാധിക്കരുതെന്നും ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഞായറാഴ്ച സമ്മര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ക്യാംപയിന്‍ ചടങ്ങില്‍ വെച്ചാണ് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ കൂടിയായ അക്ബര്‍ അല്‍ ബക്കര്‍ ഈജിപ്ത് പൗരന്മാരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചത്. ഞങ്ങളുടെ മിത്രങ്ങള്‍ക്ക് വിസ ലഭ്യമാക്കും. ഞങ്ങളുടെ ശത്രുക്കള്‍ക്ക് നല്‍കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ നയമല്ലെന്നായിരുന്നു പിന്നീട് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചത്.

Related Articles