Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍: ജൂലൈ ഒന്നു മുതല്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടാന്‍ പാടില്ല

ദോഹ: കോവിഡ് 19ന്റെ ഭാഗമായി ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നു മുതല്‍ നീക്കുന്നു. പുതിയ നിയന്ത്രണങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. നേരത്തെ പത്ത് പേര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഒത്തുചേരാന്‍ അനുവാദമുണ്ടായിരുന്നു.

ജൂണ്‍ 15ന് രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. അതിനാല്‍ രോഗവ്യാപനം വര്‍ധിച്ചെന്നും നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഖത്തറില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ പറഞ്ഞു. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ദിനേന രോഗമുക്തരാകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles