Current Date

Search
Close this search box.
Search
Close this search box.

കോവിഡ് 19: ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും വ്യാപിക്കുന്നു

ദോഹ: ഖത്തറില്‍ ഞായറാഴ്ച രണ്ട് കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതോടെ മേഖലയിലും ആശങ്ക വര്‍ധിച്ചു. ദോഹയില്‍ മാര്‍ച്ച് 8ന് നടക്കേണ്ടിയിരുന്ന മോട്ടോ ജി.പി റേസ് റദ്ദാക്കി. ഈജിപ്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ,ഒമാന്‍,ബഹ്‌റൈന്‍,കുവൈത്ത്,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഉംറ,വിസ്റ്റിങ് വിസ എന്നീ സന്ദര്‍ശനങ്ങളെല്ലാം താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയുടെ സമ്പദ് വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ലോകത്താകമാനം മൂവായിരത്തോളം പേര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടപ്പോള്‍ ഒരു ലക്ഷത്തിനടുത്ത് പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചത്. 2019 ഡിസംബറില്‍ ചൈനയില്‍ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്നാണ് സ്ഥിരീകരിച്ചത്. സ്‌കോട്‌ലാന്റിലും ഫിന്‍ലാന്റിലും ആദ്യത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 130 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.

Related Articles