Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍

വാഷിങ്ടണ്‍: ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന് യു.എന്നിലെ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഉപരോധം മനുഷ്യാവകാശത്തിന് പ്രതികൂല സ്വാധീനമാണ് ചെലുത്തിയതെന്ന് യു.എന്നിലെ പ്രത്യേക വക്താവ് അലീന ദൗഹാന്‍ പറഞ്ഞു. ഖത്തറിനെതിരെ ചുമത്തുന്ന ശിക്ഷാനടപടികള്‍ പിന്‍വലിക്കുകയും മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ എടുത്തുകളയുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഖത്തര്‍ ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന് അലീന ദൗഹാന്‍ ആവശ്യപ്പെട്ടത്. ഉപരോധം പോലുള്ള ഏകപക്ഷീയമായ നടപടികള്‍ നിയമവിരുദ്ധമായിരുന്നു. യു.എന്‍ സുരക്ഷ കൗണ്‍സില്‍ ഇത് അംഗീകരിക്കാത്തിടത്തോളവും അവര്‍ക്കെതിരെ നടപടികള്‍ എടുക്കാത്തിടത്തോളവും ഖത്തറിനെതിരെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2017 ജൂണിലാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങളായ യു.എ.ഇ,സൗദി,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യോമ,കര,നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അടുത്തിടെ ഖത്തറിനനുകൂലമായി വിധി വന്നിരുന്നു.

Related Articles