Current Date

Search
Close this search box.
Search
Close this search box.

അവശ്യവസ്തുക്കള്‍ക്ക് നികുതിയിളവുമായി ഖത്തര്‍

ദോഹ: ലോകത്താകമാനം കോവിഡ് വൈറസ് ഭീതി പടര്‍ത്തി മുന്നേറുമ്പോള്‍ അതിനെതിരെ വ്യത്യസ്ഥ തരത്തിലുള്ള നടപടികളുമായാണ് വിവിധ രാഷ്ട്രങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ തന്നെയാണെന്ന് പറയേണ്ടി വരും. രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് ഭീതിക്കിടെയും വിവിധ തരം ആശ്വാസ പദ്ധതികളും ഇളവകളുമാണ് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് ഭീതി പരന്നതോടെ മിക്കയിടങ്ങളിലും അവശ്യവസ്തുക്കള്‍ക്ക് വിലവര്‍ധനയും ലഭ്യതക്കുറവും നേരിട്ടിരുന്നു. എന്നാല്‍ ഖത്തറില്‍ അവശ്യ വസ്തുക്കള്‍ക്ക് ഭരണകൂടം നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്കും മരുന്നുകള്‍ക്കുമാണ് ആറ് മാസത്തേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തോടെ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. ആകെ 905 വസ്തുക്കളാണ് നികുതിയിളവില്‍ ഉള്‍പ്പെടുക. ഖത്തര്‍ ഭരണകൂടത്തിന്റെ ഇത്തരം ഇളവുകള്‍ പ്രതിസന്ധിക്കിടെ വലിയ ആശ്വാസമാണ് പ്രവാസികളടക്കമുള്ള രാജ്യനിവാസികള്‍ക്ക് നല്‍കുന്നത്.

Related Articles