Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായുള്ള അനുരഞ്ജനത്തിന് യു.എ.ഇ സുഡാന്റെ മധ്യസ്ഥ തേടിയെന്ന് റിപ്പോര്‍ട്ട്

അബൂദാബി: ഖത്തറുമായുള്ള അനുരഞ്ജന ചര്‍ച്ചക്ക് യു.എ.ഇ സുഡാന്റെ മധ്യസ്ഥ തേടിയെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഖത്തര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദോഹ ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, യു.എ.ഇയുമായി പഴയ രൂപത്തിലുള്ള ബന്ധം ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കാരണം ഖത്തറിനെതിരെയുള്ള ഉപരോധത്തിന്റെയും പ്രതിസന്ധിയുടെയും യഥാര്‍ത്ഥ കാരണക്കാര്‍ യു.എ.ഇയാണെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. സൗദിയുമായും ഭാവിയില്‍ ബന്ധങ്ങള്‍ പുന:സഥാപിക്കുമെന്ന് ഖത്തര്‍ വിശ്വസിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles