ബൈജിങ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി യു.എ.ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ബൈജിങ് വിന്റര്‍ ഒളിമ്പിക്‌സില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഖത്തറിനും നാല് അറബ് രാഷ്ട്രങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന പ്രതസന്ധി കഴിഞ്ഞ വര്‍ഷം അവസാനിച്ചതിന് ശേഷം ആദ്യമായാണ് ഇരുരാഷ്ട്ര നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
ശനിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നടത്തിയ ഉച്ചഭക്ഷണ വേളയില്‍ യു.എ.ഇ കിരീടാവകാശിയുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തിയതായി ഖത്തര്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബൈജിങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ നടന്ന ഉച്ചകോടിയില്‍ ഉസ്ബക്കിസ്ഥാന്‍, ഇക്വാഡര്‍, തജിക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു.
2017ന്റെ പകുതിയോടെയാണ് ഖത്തറുമായുള്ള സാമ്പത്തിക, നയതന്ത്ര ബന്ധം സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് വിച്ഛേദിക്കുന്നത്. 2021 ജനുവരിയില്‍ പ്രതിസന്ധി അവസാനിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഖത്തറുമായുള്ള നയതന്ത്രബന്ധം യു.എ.ഇ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
📲വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0