Current Date

Search
Close this search box.
Search
Close this search box.

ബോംബ് സ്‌ഫോടനം: ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് നിഷേധിച്ച് ഖത്തറും സൊമാലിയയും

ദോഹ: മെയ് മാസത്തില്‍ വടക്കന്‍ സൊമാലിയയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഖത്തറിന് പങ്കുണ്ടെന്ന തരത്തില്‍ ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ച് ഖത്തറും സൊമാലിയയും രംഗത്തെത്തി. സൊമാലിയയിലെ ബൊസാസോ തുറമുഖത്തിന് സമീപം പ്രാദേശിക സായുധ സേനയാണ് ബോംബ് സ്‌ഫോടനം നടത്തിയിരുന്നത്. ഇതുമായി ഖത്തറിന് താല്‍പര്യമുണ്ടെന്ന തരത്തിലുള്ള ഒഡിയോ സന്ദേശം സൊമാലിയയിലെ ഖത്തര്‍ വ്യവസായിയില്‍ നിന്ന് ലഭിച്ചെന്നാണ് തിങ്കളാഴ്ച ന്യൂയോര്‍ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം തെളിവായെടുത്താണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബൊസാസോ നഗരത്തെ ആക്രമിക്കാന്‍ നിര്‍ദേശിക്കുന്നതായുള്ള റെക്കോര്‍ഡ് ചെയ്ത സംഭാഷണമാണുള്ളത്. മേഖലയില്‍ യു.എ.ഇക്ക് സ്വാധീനമുണ്ടെന്നും യു.എ.ഇക്കെതിരെ ഖത്തറിന്റെ താല്‍പര്യങ്ങളുമായി മുന്നോട്ട് പോകാനാണ് സ്‌ഫോടനം നടത്തിയത് എന്ന തരത്തിലുമാണ് വാര്‍ത്ത പുറത്തു വിട്ടത്.

എന്നാല്‍ ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് ഖത്തര്‍ ഭരണകൂടം നിഷേധിച്ചു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും അത്തരം ഓഡിയോ റെക്കോര്‍ഡ് ഇതുവരെ പത്രം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഖത്തറിന്റെ വാദത്തെ പിന്തുണച്ച് സൊമാലിയ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. ഖത്തറിന്റെ വിശദീകരണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും വാര്‍ത്ത തള്ളിക്കളയുന്നതായും സൊമാലിയന്‍ വിദേശകാര്യ മന്ത്രി അഹ്മദ് ഇസ്സെ അവദ് പറഞ്ഞു.

Related Articles