Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറും ഫലസ്തീന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ ദോഹയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഫലസ്തീനിനോടും ഫലസ്തീന്‍ ജനതയോടും ഖത്തര്‍ കാണിക്കുന്ന സ്‌നേഹത്തിനും പിന്തുണക്കും മറ്റു സഹായങ്ങള്‍ക്കും അബ്ബാസ് അമീറിനോട് നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം അമീരി ദിവാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇരു ഭാഗത്തു നിന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കാളികളായി. ഫലസ്തീനുമായി ബന്ധപ്പെട്ട സമകാലീന വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Related Articles