Current Date

Search
Close this search box.
Search
Close this search box.

ചൈന-ഖത്തര്‍ ബന്ധം ശക്തമാക്കി ഖത്തര്‍ അമീര്‍ ചൈനയില്‍

ബെയ്ജിങ്: ചൈന-ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കാനും ലക്ഷ്യമിട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൈനയില്‍. വ്യാഴാഴ്ച ചൈനയിലെത്തിയ അദ്ദേഹത്തെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സ്വീകരിച്ചു.

ഖത്തറിനെതിരെയുള്ള ഉപരോധ വിഷയത്തില്‍ ചൈന ഇടപെട്ടിരുന്നില്ല. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര സഹകരണം അത്യാവശ്യമാണെന്ന് ഷി ജിന്‍പിങ് ഖത്തര്‍ അമീറിനോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തതായി ചൈനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles