Current Date

Search
Close this search box.
Search
Close this search box.

കോവിഡ് നടപടികള്‍: ഖത്തര്‍,കുവൈത്ത് അമീറുമാര്‍ ചര്‍ച്ച നടത്തി

ദോഹ: കോവിഡിനെ ഒറ്റക്കെട്ടായി നേരിടാനുള്ള പുതിയ നടപടിക്രമങ്ങളെക്കുറിച്ച്് ഖത്തര്‍ അമീറും കുവൈത്ത് അമീറും തമ്മില്‍ ചര്‍ച്ച നടത്തി. ടെലിഫോണിലൂടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹും ചര്‍ച്ച നടത്തിയത്.

ഇരു രാജ്യത്തും കോവിഡ് ബാധ അതിവേഗം ഉയരുകയാണ്. ഖത്തറില്‍ 1075 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 3 പേര്‍ മരിച്ചു. കുവൈത്തില്‍ 417 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു.
കോവിഡിനെ നേരിടാന്‍ ഇരു രാജ്യങ്ങളും നടത്തിവരുന്ന ശ്രമങ്ങള്‍ നേതാക്കള്‍ വിലയിരുത്തി. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്താത്ത രാജ്യം കൂടിയാണ് കുവൈത്ത്.

Related Articles