Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി ഖത്തര്‍ എയര്‍വേസ്

ദോഹ: കോവിഡ് കാലത്ത് സ്വന്തം പൗരന്മാരെയും വിദേശ പൗരന്മാരെയും ചേര്‍ത്തുപിടിച്ച് ലോകത്തിന് മാതൃകയായ ഖത്തര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാരിതോഷികം നല്‍കുന്നു. രാജ്യത്ത് സേവനം ചെയ്യുന്ന മുഴുവന്‍ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യം വിമാന ടിക്കറ്റ് നല്‍കിയാണ് ഖത്തര്‍ ഞെട്ടിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വെച്ച് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരമായാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ പ്രഖ്യാപനം. മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാട്ടിലേക്ക് പോകാന്‍ രണ്ട് വീതം സൗജന്യ ടിക്കറ്റുകളാണ് നല്‍കുന്നത്.

ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കുകമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രത്യേക രജിസ്‌ടേഷന്‍ വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. പന്ത്രണ്ടാം തിയതി രാത്രി മുതല്‍ മെയ് 18ന് രാത്രി വരെയുള്ള അഞ്ച് ദിവസമാണ് രജിസ്‌ട്രേഷന്‍ കാലയളവ്. qatarairways.com/ThankYouHeroes എന്ന വെബ്പേജിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നവംബര്‍ 26ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.

Related Articles