Current Date

Search
Close this search box.
Search
Close this search box.

2022 ലോകകപ്പ്: രണ്ടായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍

ദോഹ: 2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറില്‍ അനുദിനം വികസന പ്രവൃത്തികളുമായി മുന്നേറുകയാണ്. ലോകകപ്പിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് മേഖലയിലൊട്ടാകെ 2000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ സ്‌പോര്‍ട്‌സ് കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുകയാണ് ഖത്തര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2022 ആകുമ്പോഴേക്കും രാജ്യത്ത് 150ഓളം വിദേശ സ്‌പോര്‍ട്‌സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാവുമെന്നാണ് കരുതുന്നതെന്നും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സി.ഇ.ഒ യൂസുഫ് അല്‍ജെയ്ദ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 25 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കും.

2022 ലോകകപ്പിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ സേവനങ്ങള്‍ രാജ്യത്ത് ഒരുക്കാനും കായിക-വാണിജ്യ-വിനോദ മേഖലകളുടെ ഒരു പ്രാദേശിക ഹബ്ബാക്കി ഖത്തറിനെ മാറ്റാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട് ഈ മാസം ഫിഫ ഖത്തറില്‍ സംയുക്ത സംരംഭത്തിന് തുടക്കമിടാനിരിക്കുകയാണ്.

Related Articles