Current Date

Search
Close this search box.
Search
Close this search box.

കൊറോണ: ഗള്‍ഫ് മീറ്റിലേക്ക് സൗദി പ്രവേശനം നിഷേധിച്ചതായി ഖത്തര്‍

ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ സൗദിയില്‍ വെച്ച് നടക്കുന്ന ഗള്‍ഫ് മീറ്റിലേക്ക് സൗദി പ്രവേശനം നിഷേധിച്ചതായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗമാണ് റിയാദില്‍ വെച്ച് നടക്കുന്നത്. ഇതില്‍ പങ്കെടുക്കേണ്ടിയിരുന്ന ഖത്തര്‍ ആരോഗ്യ മന്ത്രിക്കാണ് പ്രവേശനം അനുവദിക്കാതിരിക്കുന്നതെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടര്‍ന്നു പിടിക്കുന്നതിനിടെ ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ജി.സി.സിയുടെ ആഭിമുഖ്യത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ബുധനാഴ്ചയാണ് യോഗം ആരംഭിച്ചത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ ഇക്കാര്യം പ്രസ്താവിക്കുകയും ചെയ്തു.

Related Articles