NewsWorld Wide

ഖത്തര്‍: തൊഴില്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുന്നു

ദോഹ: തൊഴിലാളികളെ തൊഴിലുടമയുമായി ബന്ധിപ്പിക്കുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന് ഖത്തര്‍ ഭരണകൂടം തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് രാജ്യം വിടണമെങ്കില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ അനുമതി ആവശ്യമാണ്. രാജ്യത്തെ തൊഴില്‍ മേഖലയിലെ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഖത്തര്‍ ഭരണകൂടത്തിന്റെ ഈ തീരുമാനം. നയത്തിലെ പരിഷ്‌കരണവും തൊഴിലാളികളുടെ ക്ഷേമ നില ഉയര്‍ത്തുവാനുളള നിയമനിര്‍മാണവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി ബുധനാഴ്ച ട്വീറ്റ് ചെയ്തു. തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ പൂര്‍ണ ഉത്തരാവദിത്വത്തിന്റ ഭാഗമാണിതെന്നും ഖലീഫ അല്‍ഥാനി കൂട്ടിചേര്‍ത്തു.

2022ല്‍ ഫിഫ ലോക കപ്പിന് വേദിയാകുന്ന രാജ്യമാണ് ഖത്തര്‍. വരാനിരിക്കുന്ന മത്സരത്തിനു ആതിഥേയത്വം വഹിക്കുന്ന രാജ്യം തൊഴില്‍ മേഖലയിലെ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്ന അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ആഗസ്തില്‍  5000 തൊഴിലാളികള്‍ ശബളം ലഭിക്കാന്‍ വൈകയതിനെ തുടര്‍ന്ന്  തെരുവിലിറങ്ങിയരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലെ പൊരുത്തക്കേടാണ് പ്രശ്‌നത്തിന് വഴിവെച്ചത്.

Facebook Comments
Show More

Related Articles

Close
Close