Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഖാസിം സുലൈമാനിയെ വധിച്ചത് നിയമവിരുദ്ധം: യു.എന്‍

വാഷിങ്ടണ്‍: ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത് നിയമവിരുദ്ധമാണെന്ന് യു.എന്‍ വിദഗ്ധ സമിതി. നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യു.എന്നിന്റെ ഉന്നത സമിതിയാണ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യമറിയിച്ചത്. യു.എന്‍ ചാര്‍ട്ടറിനെ ലംഘിച്ച ഏകപക്ഷീയമായ കൊലപാതകമാണിതെന്നും യു.എന്‍ പ്രത്യേക വക്താവ് ആഗ്നസ് കലമാര്‍ദ് പറഞ്ഞു.

ജനുവരി മൂന്നിനാണ് ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നടന്ന വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സുലൈമാനി ലോകത്തെ ഏറ്റവും വലിയ ഭീകരവാദിയാണെന്നും അദ്ദേഹം നേരത്തെ തന്നെ കൊല്ലപ്പെടേണ്ടിയിരുന്ന ആളായിരുന്നെന്നും സംഭവത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.

Related Articles