Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ സൗദി സന്ദര്‍ശിച്ചു

റിയാദ്: റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ സൗദി സന്ദര്‍ശിച്ച് എണ്ണ കരാറില്‍ ഒപ്പവെച്ചു. ഒരു ദശാബ്ദത്തിനിടെ വ്ലാദമിര്‍ പുടിന്റെ സൗദിയിലേക്കുളള ആദ്യ യാത്രയാണിത്. ഇറാനും സൗദി അറേബ്യയും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയും സൗദിയുടെ സുരക്ഷ പ്രശ്‌നത്തെ കുറിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ചു. 2007നു ശേഷം പ്രസിഡന്റ് വ്ലാദമിര്‍ പുടിന്റെ സൗദിയിലേക്കുളള ആദ്യ സന്ദര്‍ശനമാണിത്. തലസ്ഥാനമായ റിയാദിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ അല്‍യമാമ കൊട്ടാരത്തിലേക്ക് തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ സ്വീകരിക്കപ്പെടുകയായിരുന്നു.

സിറിയന്‍ ആഭ്യന്തര യുദ്ധ സമയത്ത് പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭരണത്തിന് റഷ്യ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സിറിയന്‍ പ്രസിഡന്റിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ പോരാടിയ വിഭാഗത്തിനാണ് സൗദി പിന്തുണ നല്‍കിയിരുന്നത്. കൂടാതെ റഷ്യ ഏതാനും വര്‍ഷങ്ങളായി ഇറാനുമായി കരാറിലേര്‍പ്പെട്ട് മുന്നോട്ടുപോവുകയാണ്. ഈയിടെ സൗദിയുടെ എണ്ണ ഉല്‍പാദന കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സൗദിയും ഇറാനും തമ്മില്‍ യുദ്ധ കാര്‍മേഘം ഇരുണ്ടകൂടിയ സാഹചര്യത്തിലാണ് റഷ്യന്‍ പ്രസിഡന്റ് സൗദി സന്ദര്‍ശിക്കുന്നത്.

Related Articles