Current Date

Search
Close this search box.
Search
Close this search box.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനെതിരെ ശക്തമായ നിയന്ത്രണം; നിയമം പാസാക്കി റഷ്യ

മോസ്‌കോ: എല്‍.ജി.ബി.ടി.ക്യു പ്ലസ് സമൂഹത്തിന് മേല്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നീക്കവുമായി റഷ്യയും. ഇതിനായുള്ള ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഒപ്പുവെച്ചു.

ഇതുസംബന്ധിച്ച് ബില്‍ നേരത്തെ റഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരാന്‍. ആ കടമ്പയാണ് ഇപ്പോള്‍ കടന്നത്.

തിങ്കളാഴ്ചയാണ് പുടിന്‍ ‘LGBT പ്രചരണം’ എന്ന് വിളിക്കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മേലുള്ള റഷ്യയുടെ നിയന്ത്രണങ്ങള്‍ വിപുലീകരിക്കുന്ന നിയമത്തില്‍ ഒപ്പുവച്ചത്.

പുതിയ നിയമം റഷ്യയിലെ LGBT സമൂഹത്തിന്റെ അഭിപ്രായപെരുമാറ്റത്തിനും ജീവിതശൈലിയുടെയോ പൊതു ഇടങ്ങളിലെ പ്രകടനത്തെയും ഫലപ്രദമായി നിരോധിക്കുന്നുണ്ട്.

‘റഷ്യയുടെ എല്‍.ജി.ബി.ടി വ്യാഖ്യാനം വിശദീകരിക്കുന്ന പുതിയ നിയമത്തിന് കീഴില്‍, പൊതുസ്ഥലത്ത് വെച്ചോ ഓണ്‍ലൈനിലോ സിനിമകളിലോ പുസ്തകങ്ങളിലോ പരസ്യങ്ങളിലോ സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനമോ അല്ലെങ്കില്‍ ഏതെങ്കിലും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതോ കനത്ത പിഴ ഈടാക്കുന്ന ശിക്ഷയാണ്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് LGBTQമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരോധിച്ച 2013ലെ നിയമത്തെ വിപുലപ്പെടുത്തുകയാണ് ിതിലൂടെ ചെയ്തത്. ഇതിലൂടെ മുതിര്‍ന്നവര്‍ക്കിടയിലും ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള നിരോധനം നീട്ടുകയാണ് ചെയ്തതത്. നേരത്തെ, റഷ്യന്‍ ഭരണകൂടത്തിന്റെയും പുടിന്റെയും നിലപാടിനെതിരെ LGBTQ സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Related Articles