Current Date

Search
Close this search box.
Search
Close this search box.

മദ്രസയില്‍ ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അന്നം നല്‍കി സിഖ് ഗുരുദ്വാര

ന്യൂഡല്‍ഹി: ലോകമൊന്നടങ്കം കോവിഡ് ഭീതിയില്‍ നിന്നുള്ള അതിജീവനത്തിന്റെ പാതയിലാണ്. ഇതിനിടെ വിവിധ തരത്തിലുള്ള മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്തകളും നാം വായിക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് പഞ്ചാബില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നത്. രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക് ഡൗണിനെത്തുടര്‍ന്ന് പഠിക്കുന്ന മദ്രസയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിക്കുകയാണ് ഒരു കൂട്ടം സിഖുകാര്‍.

സഹപാഠികള്‍ വീടുകളിലേക്കു മടങ്ങിയപ്പോള്‍, അതിനുകഴിയാതെ മദ്രസയില്‍ ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് മദ്രസക്ക് സമീപത്തെ സിഖ് ഗുരുദ്വാരയില്‍ നിന്ന് ഭക്ഷണമെത്തിച്ചു നല്‍കുന്നത്. ലുധിയാന-സംഗ്റൂര്‍ ഹൈവേയിലെ മാലര്‍കോട്ലയിലാണ് സംഭവം. 40 വിദ്യാര്‍ത്ഥികളാണ് വീടുകളിസലേക്ക് മടങ്ങാനാവാതെ കുടുങ്ങിപ്പോയത്. ഇവര്‍ക്ക് എല്ലാ ദിവസവും ഒരു കിലോമീറ്റര്‍ അകലെയുള്ള ഹാ ദാ നാര സാഹിബ് ഗുരുദ്വാരയില്‍ നിന്നാണ് ഭക്ഷണമെത്തിച്ചു നല്‍കുന്നത്. മദ്രസയിലെ അധിക വിദ്യാര്‍ത്ഥികളും പഞ്ചാബിനു പുറത്തുനിന്നുള്ളവരാണ്.

Related Articles