Current Date

Search
Close this search box.
Search
Close this search box.

ഇംറാന്‍ ഖാന് പിന്തുണയുമായി തെരുവിലിറങ്ങി പതിനായിരങ്ങള്‍

ഇസ്‌ലാമാബാദ്: പ്രധാനന്ത്രി പദത്തില്‍ നിന്ന് ഇംറാന്‍ ഖാനെ നീക്കം ചെയ്തത് പാക്കിസ്ഥാനില്‍ പുതിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷം പുതിയ പ്രധാനമന്ത്രിക്കായി തയാറെടുപ്പ് നടത്തുന്നതിനടയില്‍ ഇംറാന്‍ ഖാന്റെ അനുയായികള്‍ തെരിവിലിറങ്ങി പ്രതിഷേധിക്കുകയാണ്. 342 ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങള്‍ അവിശ്വാസ വോട്ടെടുപ്പിനെ അനുകൂലച്ചതിനെ തുടര്‍ന്ന് ഇംറാന്‍ ഖാന്‍ ഞായറാഴ്ച പുലര്‍ച്ചെ പുറത്താക്കപ്പെടുകയായിരുന്നു.

ഇംറാന്‍ ഖാന്റെ പാര്‍ട്ടിയിലെയും സഖ്യത്തിലെയും അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ വോട്ടെടുപ്പില്‍ പങ്കാളിയായി. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഇംറാന്‍ ഖാന്‍. 13 മണിക്കൂര്‍ നീണ്ട പാര്‍ലമെന്ററി സമ്മേളത്തിനിയിലാണ് നടപടി പൂര്‍ത്തിയായത്. ഞായറാഴ്ച രാത്രി നോമ്പ് തുറന്നതിന് ശേഷം പതിനായിരക്കണക്കിന് അനുയായികള്‍ പാക്കിസ്ഥാന്‍ നഗരങ്ങളില്‍ മാര്‍ച്ച് നടത്തി. യുവാക്കളായിരുന്നു ജനക്കൂട്ടത്തില്‍ കൂടുതലുണ്ടായിരുന്നത് -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

‘ഇംറാന്‍ ഖാന്‍ അധികാരത്തിലേക്ക് തിരിച്ചെത്തും’ എന്ന മുദ്രവാക്യം ഉയര്‍ത്തി തെക്കന്‍ അറബിക്കടല്‍ തുറമുഖ നഗരമായ കറാച്ചിയില്‍ 20000ത്തിലധികം പേരാണ് തടിച്ചുകൂടിയത്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ആയിരങ്ങള്‍ ഇംറാന്‍ ഖാനെ അനുകൂലിച്ച് അണിനിരന്നു. നമ്മുടെ ചരിത്രത്തില്‍ ഇത്രയും സ്വാഭാവികമായ ജനക്കൂട്ടമുണ്ടായിട്ടില്ലെന്ന് ഇംറാന്‍ ഖാന്‍ ഞായറാഴ്ച രാത്രി ട്വിറ്ററില്‍ കുറിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles