NewsWorld Wide

പോംപിയോയുടെ സന്ദര്‍ശനത്തിനെതിരെ ബഹ്‌റൈനില്‍ പ്രതിഷേധം

മനാമ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ സന്ദര്‍ശനത്തിനെതിരെ ബഹിറൈനില്‍ വ്യാപക പ്രതിഷേധം. പശ്ചിമേഷ്യന്‍ ടൂറിന്റെ ഭാഗമായാണ് അദ്ദേഹം ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഇറാന്‍ വിരുദ്ധ ക്യാംപയിനിങ്ങിന്റെ ഭാഗമായി പിന്തുണ തേടിയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ദിറാസ് വില്ലേജില്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ പ്ലക്കാര്‍ഡികളുമായി തെരുവിലിറങ്ങി. നേരത്തെ ബഹ്‌റൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ ഷിയ പണ്ഡിതനായ ഷൈഖ് ഇസ ഖാസിമിന് പിന്തുണ അര്‍പ്പിച്ചാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുന്നത്.

Facebook Comments
Show More

Related Articles

Close
Close