Current Date

Search
Close this search box.
Search
Close this search box.

ലെബനാൻ സ്ഫോടനം: പതിനാറ് പേരെ കസ്റ്റഡിയിലെടുത്തതിനെതരെ പ്രതിഷേധം

ബെയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബൈറൂത്തിനെ പ്രകമ്പനംകൊള്ളിച്ച സ്ഫോനത്തിന്റെ അന്വേഷണ ഭാ​ഗമായി അധികൃതർ പതിനാറ് പേരെ കസ്റ്റഡിയിലെടുത്തതായി ദേശീയ വാർത്ത ഏജൻസിയായ എൻ.എൻ.എ റിപ്പോർട്ട് ചെയ്തു. അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തതിനെതിരായി പ്രതിഷേധക്കാർ ഭരണകൂടത്തോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് അന്വേഷണ വിഭാ​ഗത്തിന് നാല് ദിവസം ഭരണകൂടം അനുവദിച്ചതായി ലെബനാൻ വിദേശ കാര്യമന്ത്രി ഷർബൽ വഹ്ബി ഫ്രഞ്ച് റേഡിയോട് പറഞ്ഞു.

സ്ഫോടന ശേഷം ബെയ്റൂത്ത് സന്ദർശിക്കുന്നതിന് ലെബനാൻ ജനതക്ക് ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണ വാ​ഗ്ദാനം നൽകി. രാജ്യത്തെ നേതൃത്വങ്ങൾ അനുയോജ്യമായ പ്രവർത്തനങ്ങൾ കൈകൊണ്ടില്ലെങ്കിൽ പ്രതിസന്ധി ലെബനാനെ ദുരിതത്തിലാഴ്ത്തുമെന്ന് മാക്രോൺ പറഞ്ഞു. സ്ഫോടനത്തിൽ 157 പേർ മരിക്കുകയും 5000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles