Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍-ഇസ്രായേല്‍ സമ്മേളന വേദിക്ക് പുറത്ത് ഫലസ്തീന്‍ പതാകയുമേന്തി പ്രതിഷേധം

വാഷിങ്ടണ്‍: യു.എസില്‍ വച്ച് നടക്കുന്ന അമേരിക്കയും ഇസ്രായേലിനെ അനുകൂലിക്കുന്ന ലോബിയുടെയും (Aipac) വാര്‍ഷിക സമ്മേളന വേദിക്ക് പുറത്ത് ഫലസ്തീന്റെ പതാകയുമേന്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഇസ്രായേലിന്റെ വംശീയതക്കും അധിനിവേശത്തിനും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങിയ യു.എസ് രാഷ്ട്രീയത്തിലെ നിരവധി ഇസ്രായേല്‍ അനുകൂലികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Aipac വിരുദ്ധ സംഘമാണ് വാഷിങ്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ ഒരുമിച്ചു കൂടിയതും മുദ്രാവാക്യം വിളിച്ചതും. സമ്മേളന വേദിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന് മുന്‍പ് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നിലും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.

Related Articles