Current Date

Search
Close this search box.
Search
Close this search box.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം രൂക്ഷം

വാഷിങ്ടണ്‍: കറുത്തവര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ പൊലിസിന്റെ വംശവെറി മൂലം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിനെതിരെ അമേരിക്കന്‍ തെരുവില്‍ പ്രതിഷേധം ആളിക്കത്തുന്നു. പൊലിസിനു നേരെയാണ് പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയത്. മിന്നപോളിസില്‍ പ്രതിഷേധക്കാര്‍ പൊലിസ് കെട്ടിടം പിടിച്ചെടുക്കുകയും തീവെക്കുകയും ചെയ്തു. സമാനമായ രീതിയില്‍ മിനസോട്ടയിലെ പൊലിസ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കടക്കുകയും സാധന-സാമഗ്രികള്‍ തീവെച്ചുനശിപ്പിക്കുകയും ചെയ്തു.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തി തിങ്കളാഴ്ചയാണ് ഫ്േളായ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് ഉദ്യോഗ്‌സഥര്‍ അറസ്റ്റു ചെയ്യുന്നത്. വെളുത്ത വര്‍ഗ്ഗക്കാരനായ ഒരു പൊലിസുദ്യോഗസ്ഥന്‍ ജോര്‍ജിനെ മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് ശക്തമായി അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് ഇയാളുടെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുമ്പോള്‍ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് അമ്മയെ വിളിച്ച് കരയുകയാണ് യുവാവ്. പിന്നെ കരച്ചില്‍ നില്‍ക്കുകയും നിശബ്ദനാവുകയും അനക്കമില്ലാതാകുകയും ചെയ്യുകയായിരുന്നു.

യുവാവിനെ പിന്നീട് ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ചാണ് മരിച്ചതായി സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകുയും അമേരിക്കന്‍ പൊലിസിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധക്കൊടുങ്കാറ്റാണ് ഉയര്‍ന്നത്. സമരക്കാരെ പൊലിസ് ടിയര്‍ഗ്യാസും ഗ്രനേഡും ഉപയോഗിച്ചാണ് നേരിടുന്നത്.

Related Articles