Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക തകര്‍ച്ച: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ പ്രതിഷേധം ശക്തം

ദമസ്‌കസ്: യുദ്ധം മൂലം കലുഷിതമായ രാജ്യത്തെ സാമ്പത്തികാവസ്ഥ തകര്‍ന്നടിയുകയും അഴിമതി വര്‍ധിക്കുകയും ചെയ്തതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്ത് നോട്ട് പ്രതിസന്ധിയടക്കം ഉടലെടുത്ത സാഹചര്യത്തില്‍ പ്രസിഡന്റ് ബശ്ശാര്‍ അസദ് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

നൂറുകണക്കിന് സിറിയക്കാരാണ് പ്രതിഷേധവുമായി സിറിയയിലെ വടക്കുപടിഞ്ഞാറന്‍ തെരുവില്‍ അണിനിരന്നത്. ആഗോളതലത്തില്‍ സിറിയയുടെ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിനു പിന്നാലെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. ഞായറാഴ്ച സിറിയന്‍ നഗരമായ സുവൈദ പ്രവിശ്യയിലും പ്രതിഷേധം നടന്നു. അസദിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ജനകീയ പ്രതിഷേധം രൂപം കൊള്ളുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles