Current Date

Search
Close this search box.
Search
Close this search box.

വിലവര്‍ധനക്കെതിരെ ഇറാനില്‍ ജനകീയ പ്രക്ഷോഭം

തെഹ്‌റാന്‍: രാജ്യത്ത് വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇറാനില്‍ ജനകീയ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്. ഇസ്ഫഹാന്‍ നഗരത്തിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും ശക്തമായ പ്രതിഷേധ റാലി അരങ്ങേറിയത്. അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ കറന്‍സിയുടെ മൂല്യമിടിഞ്ഞതിനെത്തുടര്‍ന്നാണ് രാജ്യത്ത് വിലക്കയറ്റം രൂക്ഷമായത്. നൂറുകണക്കിനാളുകളാണ് റാലിയില്‍ അണിനിരന്നത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. വ്യാപാരികളും ഓയില്‍ ടാങ്കര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് ഇന്ധന ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

Related Articles