Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: ചിക്കാഗോയില്‍ നൂറുകണക്കിന് പേരുടെ പ്രതിഷേധം

ചിക്കാഗോ: ഇന്ത്യയിലെ ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദക്കെതിരെ വീണ്ടും പ്രതിഷേധവുമായി യു.എസ്. ഗ്രേറ്റര്‍ ചിക്കാഗോയിലെ യുനൈറ്റഡ് മുസ്ലിം ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധം അരങ്ങേറിയത്. ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടന്നത്.

യു.എസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തിലാണ് പ്രകടനം നടന്നത്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ആദരവര്‍പ്പിച്ച് വിവിധ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള 700-ലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ദളിതരും സിഖുകാരും വിവേചനം അനുഭവിക്കുന്നുണ്ടെന്നും മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനരഹിതവും നിയമവിരുദ്ധവുമായ അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനും പ്രവാചകനെ ബഹുമാനിക്കുന്നതിനും വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്. ഇത് നമ്മുടെ അന്തസ്സാണ്. നമുക്ക് ഒരു സ്രഷ്ടാവുണ്ട്, നമ്മള്‍ ഒരു മനുഷ്യത്വമാണ്’, ചിക്കാഗോയില്‍ നിന്നുള്ള ഫിസിഷ്യനും ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറുമായ ഡോ. മുഹമ്മദ് ഖുതുബുദ്ദീന്‍ പറഞ്ഞു.

ഇന്ത്യയിലെ ഞങ്ങളുടെ സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ കോണ്‍സുലേറ്റിന് മുന്നിലും മറ്റെവിടെയും ഹാജരാകുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച മുമ്പ് വീട് തകര്‍ക്കപ്പെട്ട അഫ്രീന്‍ ഫാത്തിമയ്ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ പിന്തുണച്ചും, പ്രവാചകനെ സ്തുതിച്ചും, ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും, സിഖുകാര്‍ക്കും, ദലിതര്‍ക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്ലീങ്ങളെ കശാപ്പ് ചെയ്യുന്നതും അവരുടെ വീടുകള്‍ തകര്‍ക്കുന്നതും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

Related Articles