Current Date

Search
Close this search box.
Search
Close this search box.

അഴിമതി: നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം

തെല്‍ അവീവ്: അഴിമതിയാരോപണം നേരിടുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിര പ്രതിഷേധം ശക്തം. നെതന്യാഹു രാജിവെക്കണമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. നേരത്തെ നെതന്യാഹുവിനും ഭാര്യ സാറക്കുമെതിരെ കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇസ്രായേല്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ളവരും ജനങ്ങളും ഇരുവര്‍ക്കുമെതിരെ രംഗത്തു വന്നത്. നെതന്യാഹു രാജ്യത്തെ നിയമ വ്യവസ്ഥ തകര്‍ക്കുകയാണ്. അദ്ദേഹം ഉടന്‍ തന്നെ രാജിവെച്ച് പടിയിറങ്ങണം. ഇസ്രായേല്‍ ജനത ശുദ്ധരായ നേതൃത്വത്തെയാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് സിപി ലിവ്‌നി പറഞ്ഞു.

Related Articles