Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് പീഡനത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കണം: മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വാഷിങ്ടണ്‍: ഐ.എസിന്റെ തടവില്‍ പാര്‍പ്പിക്കപ്പെട്ട് ക്രൂരമായ പീഡനങ്ങള്‍ക്കിരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്. ഇറാഖിലും സിറിയയിലും ഐ.എസിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അമല്‍ ക്ലൂണി യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

യു.എസ് നടന്‍ ജോര്‍ജ് ക്ലൂണിയുടെ ഭാര്യ കൂടിയാണ് അമല്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാസി യുദ്ധ കുറ്റവാളികളെ എങ്ങിനെയാണോ വിചാരണ ചെയ്തത് അതേരീതിയില്‍ ഐ.എസ് കുറ്റവാളികളെയും ശിക്ഷിക്കണം. യുദ്ധത്തിലെ ആയുധങ്ങള്‍ തടയുന്ന പോലെ തന്നെ പീഡനങ്ങളും തടയണം.

യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ അമല്‍ ചൂണ്ടിക്കാട്ടി. യുദ്ധക്കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനില്‍ കോടതിക്ക് മുന്‍പിലെത്തിച്ച് ശിക്ഷിക്കണമെന്നും ഇരകളുടെ പ്രോസിക്യൂഷന്‍ താന്‍ ഏറ്റെടുക്കുമെന്നും അമല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Related Articles