Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ യു.എ.ഇ ആക്റ്റിവിസ്റ്റ് ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു

ലണ്ടന്‍: പ്രമുഖ യു.എ.ഇ ആക്റ്റിവിസ്റ്റ് അല അല്‍ സിദ്ദീഖ് ലണ്ടനില്‍ കാറപകടത്തില്‍ മരിച്ചു. യു.എ.ഇയിലെയും ഗള്‍ഫ് മേഖലയിലെയും മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ആസ്ഥാനമായി എന്‍.ജി.ഒ ആയ ALQST എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു അല. സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. അല സിദ്ദിഖിന്റെ മരണം ഒരു അപകടമായിരുന്നുവെന്നും അവളുടെ കുടുംബം ഒരു കൊലപാതകമായി സംശയിക്കുന്നില്ലെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും രണ്ട് റിപ്പോര്‍ട്ടുകളുണ്ട്.

അലയുടെ പിതാവും അറിയപ്പെട്ട ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്. 2013 മുതല്‍ അദ്ദേഹം യു.എ.ഇയിലെ ജയിലിലാണ്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും യു എ ഇ ജയിലില്‍ കഴിയുന്ന പിതാവിനെ മോചിപ്പിക്കുന്നതിനു വേണ്ടിയും ലോകമെമ്പാടുമുള്ള തടവുകാരുടെ അവകാശങ്ങള്‍ക്കുമായാണ് പോരാടിയതെന്നും അവളുടെ പിതാവിനെ മോചിപ്പിക്കുന്നത് കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മരണവിവരം പങ്കുവെച്ച് ട്വീറ്റ് ചെയ്തു.

2012ല്‍ അലയും ഭര്‍ത്താവും ഖത്തറില്‍ അഭയം തേടുകയും ബന്ധുക്കളോടൊപ്പം താമസിച്ചുവരികയുമായിരുന്നു. ഖത്തറില്‍ അഭയം നല്‍കിയത് യു.എ.ഇയുമായുള്ള ഖത്തറിന്റെ ബന്ധത്തിന് വിള്ളല്‍ വരുത്തിയിരുന്നതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2018 മുതല്‍ അവര്‍ യു.കെയിലാണ് കഴിയുന്നത്.

Related Articles